കോഴിക്കോട്: പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കെ, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണ്ണ പരിചരണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സമഗ്ര പക്ഷാഘാത മാനേജ്മെന്റ് യൂണിറ്റ് ആരംഭിച്ചു. പക്ഷാഘാതം സംഭവിച്ചവരുടെ പുനരധിവാസ ചികിത്സാപദ്ധതികളടക്കം ശാസ്ത്രീയവും സമഗ്രവുമായ സംവിധാനങ്ങളാണ് യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളും കാന്‍സറും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന രോഗമായി പക്ഷാഘാതം മാറിയിരിക്കുന്നു. രോഗം വന്നാല്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനും ശരീരം തളരാനുമുള്ള സാധ്യതയുണ്ട്. പക്ഷാഘാതം സംഭവിച്ച രോഗിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വഴി പരിശോധിച്ച് മറ്റ് അവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അറിയാന്‍ കഴിയുന്ന സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമാര്‍ന്ന വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായ ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ സഹായിക്കും.
പക്ഷാഘാതം സംഭവിച്ച രോഗികളുടെ സമഗ്രമായ ആരോഗ്യ പുനരധിവാസ സംവിധാനം ഉപയോഗിച്ച് അവര്‍ക്ക് നഷ്ടപ്പെട്ട ശരീര ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനാവശ്യമായ ചികിത്സാരീതികളും ഇതിന്റെ ഭാഗമാണ്. പ്രഗത്ഭരായ ന്യൂറോളജിസ്റ്റുകള്‍, ന്യൂറോസര്‍ജന്‍മാര്‍, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സ്പെഷ്യലിസ്റ്റുകള്‍, ന്യൂറോ ഫിസിയാട്രിസ്റ്റുകള്‍, സ്പീച്ച് തെറാപിസ്റ്റുകള്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഏറ്റവും മികച്ച സംവിധാനമാണ് മേയ്ത്ര ഹോസ്പിറ്റലിലെ സമഗ്ര സ്ട്രോക്ക് മാനേജ്മെന്റ് യൂണിറ്റ്.