ഗുരുതരമായ രോഗികളുടെ കാര്യത്തിലാണെങ്കിലും നിര്‍ണ്ണായക മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച സേവനം ലഭ്യമാക്കിയാല്‍ രോഗിയെ ജീവിതത്തിലേക്ക് പൂര്‍ണ്ണമായും പൂര്‍ണ്ണമായും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം.
കൈയിലൊരു തരിപ്പ്, മുഖത്തിന്റെ ഒരു വശത്ത് ചെറിയ തോതിലുള്ള ഒരു കോട്ടം, കാലില്‍ ഒരു ബലക്ഷയം…. അങ്ങനെയുള്ള ചെറിയതും വലിയതുമായ പ്രശ്‌നങ്ങളെ കാര്യമാക്കാതെ തള്ളിക്കളയുന്നതാണ് പൊതു രീതി അതേ സമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളെന്നു കരുതി ഗ്യാസ്ട്രബിള്‍ ഗണത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരെ നാം ഗൗരവമായി കാണുകയും ആശുപത്രി സേവനം തേടുകയും ചെയ്യുന്നത് പതിവാണു താനും.
ശരീരഭാഷ മനസ്സിലാക്കാന് ശ്രമിക്കുക
ശരീരത്തിന്റെ ഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുക. ശരീരം തരുന്ന സൂചനകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ പലപ്പോഴും വരാനിരിക്കുന്ന അപകടാവസ്ഥകളില്‍ നിന്ന് നമുക്ക് രക്ഷ നേടാന്‍ കഴിയും.